ADVERTISEMENT

ടെഹ്റാൻ ∙ ആണവ ശാസ്ത്രജ്ഞൻ മുഹ്സെൻ ഫക്രിസാദെഹിന്റെ കൊലപാതകത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. വെള്ളിയാഴ്ചയാണ് അജ്ഞാതസംഘം ഫക്രിസാദെഹിന്റെ വാഹനത്തെ പിന്തുടർന്ന് അദ്ദേഹത്തെ വധിച്ചത്.

ഇറാന്റെ രഹസ്യ ആണവപദ്ധതി നയിക്കുന്നതു ഫക്രിസാദെഹ് ആണെന്നാണ് ഇസ്രയേലും പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികളും വിശ്വസിക്കുന്നത്. എന്നാൽ, ഇറാന് ആണവായുധം ഇല്ലെന്ന് ആവർത്തിച്ച ഖമനയി, ഫക്രിസാദെഹ് ചുമതല വഹിച്ചിരുന്ന പദ്ധതികൾ തുടരുമെന്നും പ്രഖ്യാപിച്ചു.

കൊലപാതകത്തിനു പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചതിനു പിന്നാലെ ഇസ്രയേൽ എംബസികളുടെ സുരക്ഷ വർധിപ്പിച്ചു. സംഘർഷം വർധിക്കുന്ന പ്രവൃത്തികൾക്കു മുതിരാതെ ഏവരും സംയമനം പാലിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. മുൻപും ഇറാന്റെ ആണവശാസ്ത്രജ്ഞർ വധിക്കപ്പെട്ടിട്ടുണ്ട്.

English Summary: Mohsen Fakhrizadeh assassination, Iran reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com