ADVERTISEMENT

ദുബായ് ∙ യുഎഇ തദ്ദേശീയമായി വികസിപ്പിച്ച, ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് ‘എംപേ’ പുറത്തിറക്കി. 

സർക്കാർ സേവനങ്ങൾക്കു പുറമെ സ്കൂൾ ഫീസ് ഉൾപ്പെടെ അടയ്ക്കാൻ കഴിയുന്ന ആപ് വികസിപ്പിച്ചത് ദി എമിറേറ്റ്സ് പേയ്മെന്റ് സർവീസസ് ആണ്. 

മാസ്റ്റർകാർഡുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആപ് രണ്ടു മിനിറ്റിനുള്ളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. 

വായ്പ സൗകര്യം ലഭിക്കുന്നതിനൊപ്പം ക്രെഡിറ്റ് പോയിന്റ്സ് ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും എംപേ ഡപ്യൂട്ടി സിഇഒയും ചീഫ് പ്രോഡക്ട് ഓഫിസറുമായ ജിജി ജോർജ് കോശി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com