ഇന്തൊനീഷ്യൻ യാത്രാവിമാനം കടലിൽ തകർന്നുവീണു

HIGHLIGHTS
  • വിമാനത്തിൽ 50 യാത്രക്കാരും 12 ജീവനക്കാരും, അവശിഷ്ടങ്ങൾ കണ്ടെത്തി
Flight
പ്രതീകാത്മക ചിത്രം
SHARE

ജക്കാർത്ത ∙ 50 യാത്രക്കാരും 12 ജീവനക്കാരുമായി ഇന്തൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണു. ഇന്നലെ ഉച്ചയ്ക്കു ജക്കാർത്തയിൽ നിന്നു പറന്നുയർന്ന ശ്രീവിജയ എയറിന്റെ ബോയിങ് 737–500 വിമാനമാണു ദുരന്തത്തിനിരയായത്. പറന്നുപൊങ്ങി 11,000 അടി വരെ എത്തിയ ശേഷം പെട്ടെന്നു താഴേക്കു പതിക്കുകയായിരുന്നു. ബോണിയോ ദ്വീപിലെ പോണ്ട്യാനക്കിലേക്ക് 2.36നു പുറപ്പെട്ട വിമാനവുമായുള്ള റഡാർ ബന്ധം 2.40ന് നഷ്ടമായി. യാത്രക്കാരിൽ 7 പേർ കുട്ടികളാണ്. അപകടകാരണം വ്യക്തമല്ല. 

ജക്കാർത്തയ്ക്കു സമീപമുള്ള ദ്വീപുസമൂഹത്തിനരികെ മൂന്നരയോടെ മീൻപിടിത്തക്കാരാണു കടലിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കേബിളും വസ്ത്രഭാഗങ്ങളും ലോഹക്കഷണങ്ങളുമാണു ലഭിച്ചത്. അതിനു മുൻപ് വലിയ സ്ഫോടനശബ്ദം കേട്ടതായി അവർ പറഞ്ഞു. തുടർന്ന് നാവികസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു. 

കഴിഞ്ഞ വർഷങ്ങളിൽ അപകടങ്ങൾക്കിരയായ ബോയിങ് 737 മാക്സിനെക്കാൾ പഴക്കമുള്ള ബോയിങ് 737–500ന് 27 വർഷമാണു പ്രായം. വിമാനത്തിലെ സോഫ്റ്റ്‌‌വെയറും വ്യത്യസ്തമാണ്. മികച്ച സേവനചരിത്രമുള്ള ശ്രീവിജയ എയർ ഇന്തൊനീഷ്യയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാണ്. 

English Summary: Indonesia: Sriwijaya Air Flight 182 crashes minutes after taking off from Jakarta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA