‘ട്രംപിസ’ത്തിന് താഴിട്ട് സമൂഹമാധ്യമങ്ങൾ

HIGHLIGHTS
  • ഡോണൾഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കി ട്വിറ്റർ
  • കർശന നടപടികളുമായി മറ്റ് സമൂഹമാധ്യമങ്ങളും
us-president-donald-trump-press-conference
ഡോണൾഡ് ട്രംപ് (ഫയൽ ചിത്രം)
SHARE

വാഷിങ്ടൻ ∙ യുഎസ് പാർലമെന്റിലേക്കു മാർച്ച് നടത്താൻ അനുയായികളോട് ആഹ്വാനം ചെയ്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മിക്ക സമൂഹമാധ്യമങ്ങളും വിലക്കേർപ്പെടുത്തി. 

തിരഞ്ഞെടുപ്പുകാലം മുതൽ ട്രംപുമായി നിരന്തര സംഘർഷത്തിലായിരുന്ന ട്വിറ്റർ അദ്ദേഹത്തിന്റെ 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് (@realDonaldTrump) എന്നെന്നേക്കുമായി വിലക്കി. ട്രംപിന്റെ ഭാഗത്തു നിന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. 

കൂടാതെ, യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ (@POTUS) ആദ്യ വിലക്ക് നീക്കിയ ശേഷം ട്രംപ് കുറിച്ച ട്വീറ്റ് ഒഴിവാക്കി. ഈ അക്കൗണ്ട് 20ന് ബൈഡനു കൈമാറും. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടും (@TeamTrump) സസ്പെൻഡ് ചെയ്തു.

ട്രംപിന്റെ മുൻസുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ, ട്രംപ് അനുകൂല അറ്റോണി സിഡ്നി പവൽ എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റർ വിലക്കി. 

മറ്റു സമൂഹമാധ്യമങ്ങൾ:

∙ അധികാരമൊഴിയും വരെ ട്രംപിന് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വിലക്ക്. 

∙ ട്രംപ് അനുകൂലികളുടെ ‘പാർലർ’ സമൂഹമാധ്യമം പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കി. ആപ്പ് സ്റ്റോറിൽ നിന്നു നീക്കുമെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്.

∙ സ്നാപ്ചാറ്റ് ട്രംപിന്റെ അക്കൗണ്ട് ലോക്ക് ചെയ്തു. 

∙ സ്ട്രീമിങ് സേവനമായ ട്വിച് ട്രംപിന്റെ ചാനൽ നിഷ്ക്രിയമാക്കി. 

∙ സമൂഹമാധ്യമമായ റെഡിറ്റ് ട്രംപിന്റെ പേരിലുള്ള ഗ്രൂപ്പ് നീക്കം ചെയ്തു.

∙ ഡിസ്കോഡ് ട്രംപിന്റെ പേരിലുള്ള ചാറ്റ് സെർവർ നീക്കി.

∙ ഷോപ്പിഫൈ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം ട്രംപുമായി ബന്ധമുള്ള 2 ഓൺലൈൻ സ്റ്റോറുകൾ നീക്കം ചെയ്തു.

∙ യുട്യൂബ് ആയിരക്കണക്കിനു ട്രംപ് അനുകൂല വിഡിയോകൾ നീക്കം ചെയ്തു. 

∙ ടിക്ടോക് ട്രംപ് അനുകൂല വിഡിയോകളും ഹാഷ്ടാഗുകളും നീക്കി.

∙ പിന്ററസ്റ്റ് ട്രംപ് അനുകൂല ഹാഷ്ടാഗുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. 

English Summary: Trump, Permanently Banned From Twitter, Alleges Conspiracy "To Silence"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA