വാഷിങ്ടൻ ∙ വരുന്ന ബൈഡൻ സർക്കാരിലെ സുപ്രധാന പദവികളിൽ 2 ഇന്ത്യൻ വംശജർ കൂടി. വൈറ്റ് ഹൗസിൽ വൈസ് പ്രസിഡന്റിന്റെ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയായി സബ്രീന സിങ്ങിനെയും (33) അസോഷ്യേറ്റ് അറ്റോർണി ജനറലായി വനിത ഗുപ്തയെയും (46) നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു.
തിരഞ്ഞെടുപ്പു പ്രചാരണകാലത്തു നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രസ് സെക്രട്ടറിയായിരുന്നു സബ്രീന; 2016ൽ ഹിലറി ക്ലിന്റന്റെ കമ്യൂണിക്കേഷൻ ഡയറക്ടറും. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ പൊളിറ്റിക്കൽ ഡയറക്ടർ മൈക്ക് സ്മിത്താണു ഭർത്താവ്.
യുഎസിലെ പ്രമുഖ പൗരാവകാശ അറ്റോർണിയാണു നിയമ വകുപ്പിലെ മൂന്നാമത്തെ വലിയ പദവിയിൽ നിയമിതയായ വനിത ഗുപ്ത. മെറിക് ഗാർലൻഡ് ആണു പുതിയ അറ്റോർണി ജനറൽ.
English Summary: Two more Indian women in Joe Biden team