ADVERTISEMENT

സോൾ ∙ ഉത്തര കൊറിയയിൽ മുൻ ഭരണാധികാരി കിം ജോങ് ഇല്ലിനുണ്ടായിരുന്ന പാർട്ടി ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്ത് മകൻ കിം ജോങ് ഉൻ. 2011 ൽ കിം ജോങ് ഇൽ മരിച്ചപ്പോൾ ഭരണം ഏറ്റെടുത്ത കിം ജോങ് ഉന്നിന്റെ സമ്പൂർണ ആധിപത്യം ഔദ്യോഗികമായി അംഗീകരിക്കുന്നതാണു ഞായറാഴ്ച നടന്ന വർക്കേഴ്സ് പാർട്ടി തിരഞ്ഞെടുപ്പ്. ഇതുവരെ പാർട്ടി ഫസ്റ്റ് സെക്രട്ടറി എന്ന സ്ഥാനമായിരുന്നു കിമ്മിന്. മുത്തച്ഛൻ കിം ഇൽ സുങ്ങും ജനറൽ സെക്രട്ടറിയായിരുന്നു. 

അടുത്ത 5 വർഷത്തേക്കു നയതീരുമാനങ്ങൾ എടുക്കുന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ കിമ്മിന്റെ സഹോദരി കിം യൊ ജോങ് ഉണ്ടെങ്കിലും അവർ പൊളിറ്റ്ബ്യൂറോയിലില്ല. 2017 ൽ പൊളിറ്റ്ബ്യൂറോയിലേക്കു തിരഞ്ഞെടുത്തിരുന്നു. കൂടുതൽ പ്രഹരശേഷിയുള്ള അണ്വായുധങ്ങൾ ഇനിയും നിർമിക്കുമെന്നു കേന്ദ്ര കമ്മിറ്റിയിൽ യോഗത്തിൽ കിം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com