ശതകോടീശ്വരൻ ഡേവിഡ് ബാർക്ലെ അന്തരിച്ചു

david
ഡേവിഡ് ബാർക്ലെ
SHARE

ലണ്ടൻ ∙ ബ്രിട്ടനിലെ ശതകോടീശ്വര ഇരട്ടസഹോദരന്മാരിലൊരാളായ ഡേവിഡ് ബാർക്ലെ (86) അന്തരിച്ചു. ദ് ഡെയ്‌ലി ടെലിഗ്രാഫ് ദിനപത്രം അടക്കം വ്യവസായ സാമ്രാജ്യത്തിന്റെ സഹഉടമസ്ഥനാണ്.

പതിനാലാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച ഡേവിഡും ഇരട്ട സഹോദരനായ ഫ്രെഡറിക് ബാർക്ലെയും ചേർന്നാണു 1960 കളുടെ ഒടുവിൽ വെവിധ്യമാർന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. മീഡിയ, ഹോട്ടൽ, ഷിപ്പിങ്, ബ്രൂവറി എന്നീ ബിസിനസ് മേഖലകളിൽ വിജയമുദ്ര പതിപ്പിച്ചു. ലണ്ടനിലെ പ്രശസ്തമായ ദ് റിറ്റ്സ് ഹോട്ടൽ 2020 വരെ ഇരുവരുടെയും ഉടമസ്ഥതയിലായിരുന്നു. കഴിഞ്ഞ വർഷം ഈ ഹോട്ടൽ ഖത്തർ രാജകുടുംബാംഗം വാങ്ങിയതു വിവാദമായിരുന്നു.

ഡെയ്‌ലി ടെലിഗ്രാഫ്, സൺഡേ ടെലിഗ്രാഫ് എന്നിവ പ്രസിദ്ധീകരിക്കുന്ന ടെലിഗ്രാഫ് മീഡിയ ഗ്രൂപ്പ് 2004 ലാണ് ഇരുവരും വാങ്ങിയത്. ബ്രെക്സിറ്റിനെ ശക്തമായ പിന്തുണച്ച ഡെയ്‌ലി ടെലിഗ്രാഫിൽ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ റിപ്പോർട്ടറും കോളമിസ്റ്റുമായിരുന്നു.

Content Highlights: David Barclay passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA