ADVERTISEMENT

ഇസ്തംബുൾ ∙ വടക്കൻ തുർക്കിയിലെ ഇൻകുമുവിൽ കരിങ്കടൽ തീരത്ത് ചരക്കുകപ്പൽ മുങ്ങി 2 പേർ മരിച്ചു. 6 പേരെ തുർക്കി തീരരക്ഷാസേന രക്ഷപ്പെടുത്തി. ആർവിൻ എന്ന ഈ കപ്പലിൽ 12 പേരാണുണ്ടായിരുന്നത്.

ഇവരിൽ 2 പേർ റഷ്യക്കാരും 10 പേർ യുക്രെയ്ൻകാരുമാണ്. ബൾഗേറിയയിൽനിന്ന്  ജോർജിയയിലേക്കു പോവുകയായിരുന്ന കപ്പൽ മോശം കാലാവസ്ഥയെ തുടർന്ന് തുർക്കിയിലെ ബാർട്ടിൻ തുറമുഖത്ത് അടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു മുങ്ങിയതെന്ന് തീരരക്ഷാ സേന അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com