ADVERTISEMENT

വാഷിങ്ടൻ∙ അമേരിക്കയിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമെങ്കിലും ഇന്ത്യൻ സമൂഹത്തിന് ജോ ബൈഡൻ ഭരണകൂടത്തി‍ൽ അഭിമാനകരമായ പ്രാതിനിധ്യം. 

നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യൻ വംശജരിൽ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ വകുപ്പുകളിലായി ഉന്നതപദവികളിലുള്ളത് നീര ഠണ്ഡൻ ഉൾപ്പെടെ 17 പേരാണ്. 13 പേർ വനിതകൾ. 

ഇതിൽ രണ്ടു പേർ കശ്മീരിൽ കുടുംബവേരുകളുള്ളവർ. ഭരണമേൽക്കുന്നതിനു മുൻപു തന്നെ നിയുക്ത പ്രസിഡന്റ് ഇത്രയധികം ഇന്ത്യക്കാരെ നാമനിർദേശം ചെയ്യുന്നതും യുഎസ് ചരിത്രത്തിലാദ്യം.

ബൈഡൻ ടീമിലെ ഇന്ത്യൻ താരങ്ങൾ

നീര ഠണ്ഡൻ – ഡയറക്ടർ, വൈറ്റ്ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ്

ഡോ. വിവേക് മൂർത്തി– യുഎസ് സർജൻ ജനറൽ

വനിത ഗുപ്ത– അസോഷ്യേറ്റ് അറ്റോർണി ജനറൽ, ജസ്റ്റിസ് വകുപ്പ്

ഉസ്ര സേയ– സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ സിവിലിയൻ സെക്യൂരിറ്റി, ഡമോക്രസി ഹ്യൂമൻ റൈറ്റ്സ് അണ്ടർ സെക്രട്ടറി

മാല അഡിഗ– യുഎസ് പ്രഥമവനിതയാകാൻ പോകുന്ന ജിൽ ബൈഡന്റെ പോളിസി ഡയറക്ടർ

ഗരിമ വർമ– പ്രഥമവനിതയുടെ ഓഫിസിലെ ഡിജിറ്റൽ ഡയറക്ടർ

സബ്രിന സിങ്– വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി

ഐഷ ഷാ – പാർട്നർഷിപ് മാനേജർ, വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഡിജിറ്റൽ സ്ട്രാറ്റജി

സമീറ ഫസിലി– നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ

ഭരത് രാമമൂർത്തി – നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ

ഗൗതം രാഘവൻ– ഡപ്യൂട്ടി ഡയറക്ടർ, ഓഫിസ് ഓഫ് പ്രസിഡൻഷ്യൽ പഴ്സനേൽ

വിനയ് റെഡ്ഡി– ഡയറക്ടർ സ്പീച്‍ റൈറ്റിങ് ‌

വേദാന്ത് പട്ടേൽ– അസിസ്റ്റന്റ് പ്രസ് സെക്രട്ടറി

തരുൺ ഛബ്ര– സീനിയർ ഡയറക്ടർ ഫോർ ടെക്നോളജി ആൻഡ് നാഷനൽ സെക്യൂരിറ്റി

സുമന ഗുഹ– സീനിയർ ഡയറക്ടർ ഫോർ സൗത്ത് ഏഷ്യ

ശാന്തി കളത്തിൽ – കോഓർഡിനേറ്റർ ഫോർ ഡമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്സ്

സോണിയ അഗർവാൾ– സീനിയർ അഡ്വൈസർ ഫോർ ക്ലൈമറ്റ് പോളിസി ആൻഡ് ഇന്നവേഷൻ

വിദുർ ശർമ– കോവിഡ് കർമസമിതി പോളിസി അഡ്വൈസർ ഫോർ ടെസ്റ്റിങ്

നേഹ ഗുപ്ത– അസോഷ്യേറ്റ് കോൺസൽ

റീമ ഷാ– ഡപ്യൂട്ടി അസോഷ്യേറ്റ് കോൺസൽ.

ശാന്തി കളത്തിൽ ദേശീയ സുരക്ഷാ കൗൺസിലിൽ 

വാഷിങ്ടൻ∙ യുഎസ് ദേശീയ സുരക്ഷാ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശാന്തി കളത്തിൽ നിലവിൽ ഇന്റർനാഷനൽ ഫോറം ഫോർ ഡെമോക്രാറ്റിക് സ്റ്റ‍ഡീസിന്റെ സീനിയർ ഡയറക്ടറാണ്.മുൻപ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റിന്റെ സീനിയർ ഡെമോക്രസി ഫെലോ, കാർനഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷനൽ പീസിന്റെ അസോഷ്യേറ്റ്, ഏഷ്യൻ വാൾ സ്ട്രീറ്റ് ജേണലിന്റെ ഹോങ്കോങ് ലേഖിക തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാൾ പോളി സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രഫസർ അന്തരിച്ച ജയിംസ് സക്കറിയ കളത്തിലിന്റെയും ലൂസിയയുടെയും മകളാണ് ശാന്തി.

കേരളത്തിൽ ജനിച്ച പ്രഫ. ജയിംസ്, ഇലിനോയ് സർവകലാശാലയിൽ ഉപരിപഠനത്തിനായാണ് യുഎസിൽ എത്തിയത്. ബറാക് ഒബാമയുടെ മുൻ സ്പെഷൽ അസിസ്റ്റന്റും ആണവായുധ വിരുദ്ധ പ്രവർത്തകനും കോളമിസ്റ്റുമായ ജോൺ വൂൾഫ്സ്താലാണ് ശാന്തിയുടെ ഭർത്താവ്. ജയൻ കളത്തിൽ സഹോദരനും.

ജോ ബൈഡന്റെയും  കമല ഹാരിസിന്റെയും  സത്യപ്രതിജ്ഞ 20ന്

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി ജോ ബൈഡന്റെ  സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായിവെർജീനിയ, വിസ്കോൻസെൻ, പെൻസിൽവേനിയ, വാഷിങ്ടൻ തുടങ്ങിയ സംസ്ഥാനങ്ങളിലും കൂടുതൽ സൈനികരെ വിന്യസിച്ചു. വാഷിങ്ടൻ ഡിസിയിൽ പാർലമെന്റ് മന്ദിരത്തിനു സുരക്ഷ ഉറപ്പാക്കാൻ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തോതിൽ സൈനികരുടെ വിന്യസിച്ചിരിക്കുന്നു.

ബൈഡനോടു തോറ്റ ഡോണൾഡ് ട്രംപിനെ അനുകൂലിക്കുന്ന തീവ്രവലതുപക്ഷ പ്രവർത്തകർ പ്രതിഷേധപ്രകടനങ്ങൾക്കു തയാറെടുക്കുകയാണെന്നാണു വിവരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com