ADVERTISEMENT

മോസ്കോ ∙ പരോൾ വ്യവസ്ഥ ലംഘിച്ചെന്ന പേരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ പൊലീസ് സ്റ്റേഷനിൽ തയാറാക്കിയ കോടതിയിൽ ഹാജരാക്കി. അറസ്റ്റും തുടർനടപടിയും നിയമവാഴ്ചയുടെ സമ്പൂർണ തകർച്ചയുടെ സൂചനയാണെന്നും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭയന്നിരിക്കുകയാണെന്നും നവൽനി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇതിനിടെ, നവൽനിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട ലോകരാഷ്ട്രങ്ങളോട് സ്വന്തം കാര്യം നോക്കിയാൽ മതിയെന്നു റഷ്യ തിരിച്ചടിച്ചു. 

വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകനായ നവൽനിയെ കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിയ ഉടൻ അറസ്റ്റ് ചെയ്ത് പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു. സൈബീരിയയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വിഷവാതക ആക്രമണത്തിന് ഇരയായ നവൽനി ജർമനിയിലെ ചികിത്സയ്ക്കു ശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റ് അസ്വസ്ഥപ്പെടുത്തുന്നുവെന്നു വ്യക്തമാക്കിയ യുഎൻ മനുഷ്യാവകാശ വിഭാഗം വക്താവ് തുടർനടപടികൾ നിയമാനുസൃതമാവണമെന്ന് ആവശ്യപ്പെട്ടു. ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ എന്നീ  രാജ്യങ്ങളാണ് അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടത്. 

Content Highlights: World leaders react to Alexei Navalny’s arrest in Russia

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com