ADVERTISEMENT

ഇത്തവണ നടന്നത് 59-ാം പ്രസിഡന്‍റ് - വൈസ് പ്രസിഡന്‍റ് ചതുർവത്സര തിരഞ്ഞെടുപ്പാണ്. ജനകീയ / ഇലക്ടറല്‍ കോളജ് തിരഞ്ഞെടുപ്പിലൂടെയല്ലാതെ വന്ന ജെറാള്‍ഡ് ഫോര്‍ഡ് ഉള്‍പ്പെടെ, ജോ ബൈഡന്‍ 46-ാം പ്രസിഡന്‍റ് ആണ്. എന്നാല്‍ പ്രസിഡന്‍റ് ആകുന്ന 45-ാം വ്യക്തിയാണ് ജോ ബൈഡന്‍. തുടര്‍ച്ചയല്ലാത്ത രണ്ടു തവണ പ്രസിഡന്‍റ് ആയ ഗ്രോവര്‍ ക്ലീവ്്ലാന്‍ഡ് 22-ാമത്തെയും 24-ാമത്തെയും പ്രസിഡന്‍റ് ആയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള 68–ാം  സത്യപ്രതിജ്ഞയാണ് നടന്നത്. പ്രസിഡന്റിന്റെ മരണം, രാജി കാരണം 9 ഇടക്കാല സത്യപ്രതിജ്ഞകൾ നടന്നിട്ടുണ്ട്. 

കമല ഹാരിസ് 49-ാം വൈസ് പ്രസിഡന്‍റ് ആണ്.  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള 61–ാം സത്യപ്രതിജ്ഞയാണ് നടന്നത്. രണ്ടു തവണ (1973, 1974) ഇടക്കാല സത്യപ്രതിജ്ഞകൾ നടന്നിട്ടുണ്ട്. 

പ്രസിഡന്‍റ് - വൈസ് പ്രസിഡന്‍റ് പട്ടികകളിൽ പൊതുവായി ഉള്‍പ്പെടുന്ന 15-ാമനാണ് ജോ ബൈഡന്‍. 

ജനകീയ / ഇലക്ടറല്‍ കോളജ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാതെ ആദ്യം വൈസ് പ്രസിഡന്‍റും തുടര്‍ന്ന് പ്രസിഡന്‍റും ആയ ഒരാളുണ്ട് - ജെറാള്‍ഡ് ഫോര്‍ഡ്. വൈസ് പ്രസിഡന്‍റ് സ്പൈറോ ആഗ്ന്യൂ രാജി വച്ചപ്പോള്‍ 1973 ല്‍ വൈസ് പ്രസിഡന്‍റും പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സണ്‍ രാജി വച്ചപ്പോള്‍ 1974ല്‍ പ്രസിഡന്‍റും ആയി. തുടര്‍ന്ന് നെല്‍സന്‍ റോക്ഫെല്ലര്‍ വൈസ് പ്രസിഡന്‍റ് ആയി.

ഇടവേളയോടെ പ്രസിഡന്റാകുന്ന രണ്ടാം വൈസ് പ്രസിഡന്‍റ്

ഏറ്റവും കൂടുതൽ കാലം (കൃത്യം 8 വർഷം) വൈസ് പ്രസിഡന്റ് ആയ 7 പേരിൽ ഒരാളാണ് ജോ ബൈഡൻ. വൈസ് പ്രസിഡന്‍റ് പദവി ഒഴിഞ്ഞ് ഇപ്പോൾ ജോ ബൈഡൻ പ്രസിഡന്‍റ് ആകാൻ കാത്തിരിക്കേണ്ടിവന്നത് നാല് വർഷം മാത്രം. റിച്ചാർഡ് നിക്സൺ എട്ടു വർഷം കാത്തിരുന്നാണ് പ്രസിഡന്‍റ് ആയത്. തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ് ആയ മറ്റു നാലു (ജോൺ ആഡംസ്, തോമസ് ജെഫേഴ്സൺ, മാർട്ടിൻ വാൻ ബ്യൂറൻ, ജോർജ് എച്ച്. ഡബ്ല്യു. ബുഷ്) പേർ വൈസ് പ്രസിഡന്‍റ് പദവി ഒഴിഞ്ഞ ഉടനെ പ്രസിഡന്‍റ് ആകുകയായിരുന്നു. 

പ്രസിഡന്റ് ആകുന്ന 15-ാമത്തെ വൈസ് പ്രസിഡന്‍റ് ആണ് ജോ ബൈഡന്‍. എട്ടു വൈസ് പ്രസിഡന്റുമാർ, പ്രസിഡന്റ് നിര്യാതനായതിനെ തുടർന്നു പ്രസിഡന്റ് ആയി. അവരിൽ നാലു പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റിച്ചാർഡ് നിക്സൺ രാജിവച്ചതിനെ തുടർന്ന് ജെറാൾഡ് ഫോർഡും പ്രസിഡന്റ് ആയി. 

വൈസ് പ്രസിഡന്റ് ആയി കൃത്യം ഒരുമാസം കഴിഞ്ഞ് ജോൺ ടൈലർക്ക് പ്രസിഡന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. മൂന്നു വർഷം 11 മാസം പദവിയിൽ തുടർന്നു. പ്രസിഡന്റ് വില്യം ഹെൻറി ഹാരിസൺ 1841 ഏപ്രിൽ 4ന് നിര്യാതനായതിനെ തുടർന്നാണിത്. ഏറ്റവും കുറഞ്ഞ കാലം (31 ദിവസം) ഈ പദവികൾ വഹിച്ചത്  ഇവർ ഇരുവരുമാണ്.

നാല് തവണ വിജയിച്ച ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് ആണ് ഏറ്റവും കൂടുതൽ കാലം (1933 – 1945; 12 വർഷം ഒന്നര മാസം) പദവി വഹിച്ചത്. 1951ലാണ് പ്രസിഡന്റ് പദവി രണ്ടു ‍േടം ആയി നിജപ്പെടുത്തിയത്.

English Summary: US Election facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com