ആണവപ്പെട്ടിയുമായി നെട്ടോട്ടം

APTOPIX Biden Inauguration
വൈസ് പ്രസിഡന്റായി കമല ഹാരിസ് ഭർത്താവ് ഡഗ്ലസ് എംഹോഫിന്റെ കയ്യിലെ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നു..(Saul Loeb/Pool Photo via AP)
SHARE

വാഷിങ്ടൻ ∙ ഉടമ മാറുന്ന ആ വസ്തുവിന്റെ കൈമാറ്റം ഇത്തവണ വലിയ തലവേദനയായി. യുഎസിന്റെ കൈവശമുള്ള അണ്വായുധങ്ങളുടെ രഹസ്യ കോഡുകളും മറ്റും സൂക്ഷിച്ചിട്ടുള്ള പെട്ടി ഫ്ലോറിഡയിലേക്കു പോയ ഡോണൾഡ് ട്രംപിന്റെ കയ്യിൽനിന്നു വാങ്ങി വാഷിങ്ടൻ ഡിസിയിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ജോ ബൈ‍ഡന്റെ കൈവശം എത്തിക്കേണ്ട പണിപ്പെട്ട ജോലിയാണ് ഉദ്യോഗസ്ഥർക്കു ചെയ്യേണ്ടി വന്നത്. 

പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ദിവസം ഉച്ചയ്ക്ക് 11 മണി കഴിഞ്ഞ് 59 മിനിറ്റും 59 സെക്കൻഡും വരെ പഴയ പ്രസിഡന്റിന്റെ കയ്യിലാണ് ആണവപ്പെട്ടി. സത്യപ്രതിജ്ഞ നടക്കുന്ന 12 മണി കഴിഞ്ഞ് ഒരു മിനിറ്റു മുതൽ പെട്ടി പുതിയ പ്രസിഡന്റ് കൈവശം വയ്ക്കണം. മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കാലം മുതലാണ് കറുത്ത തുകൽപ്പെട്ടി ഉപയോഗിച്ചു തുടങ്ങിയത്. 

Content Highlights: US nuclear weapons code hand over

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS