ADVERTISEMENT

ബെയ്ജിങ് ∙ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും ട്രംപ് ഭരണകാലത്തെ 27 മറ്റ് ഉദ്യോഗസ്ഥർക്കും പ്രവേശനവിലക്ക് അടക്കം പ്രഖ്യാപിച്ച് ചൈനയുടെ ഉപരോധം. ചൈനയുടെ താൽപര്യങ്ങളെ ഗുരുതരമായി ബാധിക്കുന്ന നടപടികളെടുത്തതാണ് ഉപരോധ കാരണമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. 

പോംപെയോയെ കൂടാതെ ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന പീറ്റർ നവർനോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന റോബർട് ഒബ്രയൻ തുടങ്ങിയവരും പട്ടികയിലുണ്ട്. ഇവർക്കും അടുത്ത കുടുംബാംഗങ്ങൾക്കും ചൈനയിലേക്കു പ്രവേശനമില്ലെന്നു മാത്രമല്ല, ചൈനയുമായി വ്യാപാരബന്ധവും അനുവദിക്കില്ല. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേറ്റതിനു തൊട്ടു പിന്നാലെ നടപടി. 

English Summary: China bans Mike Pompeo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com