വാഷിങ്ടൻ∙ യുഎസിൽ ജോ ബൈഡൻ ഭരണകൂടത്തിലെ സുപ്രധാന പദവികളിലേക്ക് 2 ഇന്ത്യൻ വംശജർ കൂടി. സന്നദ്ധസേവനവുമായി ബന്ധപ്പെട്ട ഫെഡറൽ ഏജൻസിയായ ‘അമേരികോർ’ ഡയറക്ടറായി സോണാലി നിജവാനും എക്സ്റ്റേണൽ അഫയേഴ്സ് മേധാവിയായി ശ്രീ പ്രസ്റ്റൻ കുൽക്കർണിയുമാണു നിയമിതരായത്.
ശ്രീ ടെക്സസിൽനിന്ന് രണ്ടു തവണ ജനപ്രതിനിധിസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സ്ഥാനാർഥിയായപ്പോൾ ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ വിവാദത്തിലും പെട്ടു.
പ്രണയബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകയുടെ അന്വേഷണങ്ങൾക്കു ഭീഷണിസ്വരത്തിൽ അധിക്ഷേപകരമായ മറുപടി നൽകി വിവാദം സൃഷ്ടിച്ച വൈറ്റ്ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി ടി.ജെ. ഡക്‌ലോ രാജി വച്ചു.