ADVERTISEMENT

കാൻബറ ∙ വാർത്ത പങ്കുവയ്ക്കുന്നതിന് ഫെയ്സ്ബുക്, ഗൂഗിൾ എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നു പണം ഈടാക്കുന്നതു സംബന്ധിച്ച നിയമങ്ങളിൽ ഓസ്ട്രേലിയ ഭേദഗതി വരുത്തും. വാർത്തകളുടെ ലിങ്ക് ക്ലിക് ചെയ്യുന്നതിന്റെ എണ്ണമനുസരിച്ചു പ്രതിഫലം നൽകുന്നതിനു പകരം ഒറ്റത്തുകയായി ഈടാക്കാനാണു ഭേദഗതി.

നിയമം നടപ്പിലാക്കിയാൽ ഓസ്ട്രേലിയയിൽ ഗൂഗിൾ സെർച് സേവനം നിർത്തലാക്കുമെന്ന് ഗൂഗിളും ഓസ്ട്രേലിയക്കാരെ വാർത്തകൾ ഷെയർ ചെയ്യുന്നതിൽനിന്ന് വിലക്കുമെന്ന് ഫെയ്സ്ബുക്കും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

വാർത്തകളിലൂടെ ഫെയ്സ്ബുക്കും ഗൂഗിളും കോടിക്കണക്കിനു രൂപയാണ് നേടുന്നത്. എന്നാൽ, ഈ വാർത്തകൾ തയാറാക്കുന്ന പ്രസാധകർക്ക് (മാധ്യമങ്ങൾ, ഏജൻസികൾ തുടങ്ങിയവ) ഇതിന്റെ മെച്ചം ലഭിക്കുന്നില്ല. വാർത്ത തയാറാക്കുന്നവർക്കും ലാഭത്തിന്റെ ഒരു വിഹിതം ലഭിക്കുന്ന രീതിയിൽ ഒട്ടേറെ രാജ്യങ്ങൾ നിയമനിർമാണം നടത്തിയിട്ടുണ്ട്. ഇന്ത്യയിലും ഇതു സംബന്ധിച്ച ആലോചനകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com