ADVERTISEMENT

യാങ്കൂൺ ∙ മ്യാൻമറിലെ പട്ടാള അട്ടമറിക്കെതിരായ ജനകീയ പ്രക്ഷോഭം കൂടുതൽ സംഘർഷത്തിലേക്ക്. പ്രധാന നഗരങ്ങളായ യാങ്കൂൺ, മാൻഡലെ, നെയ്പീദോ എന്നിവിടങ്ങളിൽ നിരോധനം ലംഘിച്ച് വൻറാലികൾ നടന്നു. പട്ടാളവും പൊലീസും കവചിതവാഹനങ്ങൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി സമരക്കാരെ നേരിടാനൊരുങ്ങുമ്പോൾ വലിയ അക്രമങ്ങളും മനുഷ്യാവകാശ ലംഘനവും ഉണ്ടാകുമോ എന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങളും യുഎന്നും. 

ജനാധിപത്യ നേതാവ് ഓങ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യാങ്കൂണിൽ നടന്ന കൂറ്റൻ റാലി നഗരം കണ്ടതിൽ ഏറ്റവും വലുതായിരുന്നു. സൂൾ പഗോഡയിൽ പതിനായിരങ്ങൾ തടിച്ചുകൂടി. അവിടേക്കു പുറപ്പെട്ട പൊലീസിനെയും പട്ടാളത്തെയും തടയുന്നതിനായി പ്രകടനക്കാർ അവരുടെ വാഹനങ്ങൾ എൻജിൻ തകരാറാണെന്നു വരുത്തി നടുറോഡിൽ നിരത്തിയിട്ടു. തിങ്കളാഴ്ചത്തെ റാലിക്കിടെ പരുക്കേറ്റ ഒരു പ്രവർത്തകനും ഒരു പൊലീസുകാരനും ആശുപത്രിയിൽ മരിച്ചു. 

ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആരംഭിച്ച നിസ്സഹകരണ സമരത്തിൽ അധ്യാപകരും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരും പങ്കുചേർന്നു. രാജ്യത്തെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും പിന്തുണയ്ക്കുന്നുവെന്ന പട്ടാള ഭരണകൂടത്തിന്റെ അവകാശവാദം നിരാകരിക്കുന്ന മുദ്രാവാക്യങ്ങൾ എങ്ങും മുഴങ്ങി. 

English Summary: Protests held across Myanmar despite UN fears of violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com