ADVERTISEMENT

ടെക്സസ് ∙ അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തിൽ. 21 പേർ മരിച്ചു. ടെക്സസിലാണു സ്ഥിതി രൂക്ഷം. വിവിധ നഗരങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു. ഡാലസിൽ ബുധനാഴ്ച പുലർച്ചെ മൈനസ് 6 ഡിഗ്രിയായിരുന്നു താപനില. പലയിടത്തും വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു. റോഡുകൾ വിജനമാണ്. ടെക്സസിലേക്കുള്ള വാക്സീൻ വിതരണവും മുടങ്ങി.

texas-winter-storm-1
ടെക്സസിലെ വീടുകൾക്കുള്ളിലെ കാഴ്ച. ട്വിറ്ററിൽ പങ്കുവച്ചത്.

ടെക്സസ്, ലൂസിയാന, കെന്റക്കി, മിസോറി എന്നീ സംസ്ഥാനങ്ങളിലായാണ് 21 പേർ മരിച്ചത്. ടെക്സസിലെ ഷുഗർലാൻഡിൽ വീടിനു തീപിടിച്ചാണു 4 പേർ മരിച്ചത്. ഹൂസ്റ്റണിലെ 13 ലക്ഷം നഗരവാസികൾക്കു വൈദ്യുതിയില്ലെന്നു മേയർ അറിയിച്ചു. 28 ലക്ഷം ടെക്സസ് നിവാസികൾക്കാണു വൈദ്യുതി മുടങ്ങിയത്. പടിഞ്ഞാറൻ ടെക്സസിലെ കൂറ്റൻ കാറ്റാടിയന്ത്രങ്ങളും മഞ്ഞിലുറഞ്ഞതോടെ വൈദ്യുതി ഉൽപാദനവും പ്രതിസന്ധിയിലായി.

നാലിഞ്ചു കനത്തിലാണു മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയും. പ്രതികൂല കാലാവസ്ഥ ഈ ആഴ്ച അവസാനം വരെ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. മിസിസിപ്പി, വെർജീനിയ എന്നിവിടങ്ങളിലും വരും ദിവസങ്ങളിലും സ്ഥിതി മോശമാകുമെന്നാണു മുന്നറിയിപ്പ്. താരതമ്യേന മിതമായ മഞ്ഞുകാലം അനുഭവപ്പെടാറുള്ള സംസ്ഥാനങ്ങളിലാണ് അപ്രതീക്ഷിതമായ മഞ്ഞുവീഴ്ച ജനജീവിതം താറുമാറാക്കിയത്. 

US-WINTER-STORM-URI-BRINGS-ICE-AND-SNOW-ACROSS-WIDESPREAD-PARTS
മഞ്ഞുവീണു മൂടിപ്പോയ കാർ പുറത്തെടുക്കുന്ന ശ്രമിക്കുന്ന വ്യക്തി. SCOTT OLSON / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

English Summary: Winter Storm, Blackout: What’s Going On in Texas?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com