‘ഇത്തവണ പിഴയ്ക്കില്ല’; മലാലയ്ക്ക് വധഭീഷണിയുമായി വീണ്ടും താലിബാൻ ഭീകരൻ

Malala-Yousafzai
SHARE

ഇസ്‍ലാമബാദ് ∙ നൊബേൽ സമ്മാനജേതാവായ മലാല യൂസഫ്സായിയെ ഒൻപതു വർഷം മുൻപു വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ഇസ്‌ഹാനുല്ല ഇസ്ഹാൻ വീണ്ടും വധഭീഷണിയുമായി രംഗത്ത്. 

ഉറുദു ഭാഷയിലുള്ള ട്വീറ്റിൽ ഇത്തവണ ഉന്നം പിഴയ്ക്കില്ലെന്നും പറയുന്നു. ഭീഷണിയെത്തുടർന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തു. 2012ൽ മലാലയെ വധിക്കാൻ ശ്രമിച്ചതും പെഷാവർ സ്കൂളിലെ ഭീകരാക്രമണവും ഉൾപ്പെടെയുള്ള കേസുകളിൽ 2017ൽ പിടിയിലായ ഇസ്ഹാനുല്ല 2020 ജനുവരിയിൽ ജയി‍ൽചാടുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA