കൊച്ചി, മസ്കത്ത് ∙ ഗൾഫ് മേഖലയിലെ ആദ്യ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഷെയ്ഖ് കനക്‌സി ഗോഖൽദാസ് ഖിംജി( 85) അന്തരിച്ചു. ആയുർവേദ ചികിത്സയ്ക്കായി മൂക്കന്നൂർ താബോറിലെ കേന്ദ്രത്തിൽ കഴിഞ്ഞ മാസം 24നാണ് എത്തിയത്.
മൃതദേഹം ഒമാനിലേക്കു കൊണ്ടുപോയി.ഗുജറാത്തിലെ കച്ചിൽനിന്നു 144 വർഷം മുൻപ് ഒമാനിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമായ ഖിംജി ഷെയ്ഖ് പദവി ലഭിച്ച ഹിന്ദുമത വിശ്വാസിയാണ്. ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ കാരണവരായി അറിയപ്പെടുന്നു.