ADVERTISEMENT

ബ്രൂംഫീൽഡ് (കൊളറാ ഡോ) ∙ പറന്നുയർന്നതിനു പിന്നാലെ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 777–200 വിമാനം ഡെൻവർ വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി. 

231 യാത്രക്കാരും 10 ജീവനക്കാരുമായി യുഎസിലെ ഡെൻവറിൽനിന്നു ഹൊണോലുലുവിലേക്ക് പറക്കുമ്പോൾ വിമാനത്തിന്റെ വലത്തെ എൻജിൻ തകരാറിലാവുകയായിരുന്നു. തുടർന്ന് ചിറകുകൾക്കു തീപിടിച്ചു.

ഇതോടെ, യാത്രക്കാർ മാത്രമല്ല, ആകാശത്ത് സ്ഫോടനം കണ്ട നഗരവാസികളും പരിഭ്രാന്തരായി. എൻജിന്റെ ഏതാനും ഭാഗങ്ങൾ മൈതാനത്തും റോഡിലും പതിച്ചത് ആശങ്ക‍ വർധിപ്പിച്ചു. 

വീടിനു മുകളിൽ പതിക്കാതെ കഷ്ടിച്ചു രക്ഷപ്പെട്ട വിമാനം ഒരു ട്രക്കിനെ തവിടുപൊടിയാക്കി ഒടുവിൽ വിമാനത്താവളത്തിൽ തന്നെ ലാൻഡ് ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 

സ്ഫോടന ശബ്ദവും ആകാശത്തെ തീയും കിലോമീറ്ററുകളോളം ദൂരെനിന്നേ ശ്രദ്ധയിൽപെട്ടതായി നഗരവാസികൾ പറഞ്ഞു. എൻജിനെ പൊതിഞ്ഞുള്ള ഫൈബർ ഗ്ലാസ് കവചത്തിന്റെ ഭാഗങ്ങളാണ് താഴേക്കു പതിച്ചതെന്നും അവയിൽ നല്ലപങ്കും അന്തരീക്ഷത്തിൽ തന്നെ കത്തിച്ചാമ്പലായെന്നും അധികൃതർ വിശദീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com