കോവിഡ്: കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശനമില്ല

covid-variant-italy-2
SHARE

കുവൈത്ത് സിറ്റി∙ വിദേശികളുടെ പ്രവേശനം പുനരാരംഭിക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റി കുവൈത്ത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവേശന വിലക്ക് തുടരും. രാജ്യാന്തര രംഗത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണു തീരുമാനം.

അതേസമയം സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്കു പ്രവേശനം നൽകും. 

കുവൈത്തിലെത്തുന്നവർ14 ദിവസം ക്വാറൻ‌‌റീനിൽ കഴിയണം. പൊതു-സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും വീടുകളിൽ കഴിഞ്ഞാൽ മതി. മറ്റുള്ളവർ 7 ദിവസം ഹോട്ടലിലും 7 ദിവസം വീട്ടിലുമാണ് ക്വാറൻ‌റീൻ പൂർത്തിയാക്കേണ്ടത്. 

കുവൈത്ത് മുസാഫിർ ( Kuwait Musafer) എന്ന ആപ്പ് വഴി റജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനം നൽകൂവെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA