ADVERTISEMENT

കിൻഹാസ (കോംഗോ) ∙ ഐക്യരാഷ്ട്ര സംഘടന (യുഎൻ) സമാധാന സേനയുടെ വാഹനത്തിനുനേരെയുള്ള ആക്രമണത്തിൽ കോംഗോയിലെ ഇറ്റലിയുടെ അംബാസഡർ ലുക അറ്റനാസിയോയും (46) ഇറ്റാലിയൻ പൊലീസ് ഓഫിസറും ഡ്രൈവറും കൊല്ലപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റു 3 പേർക്കു പരുക്കേറ്റു. ഗോമയിൽ രാവിലെ 10.15നായിരുന്നു ആക്രമണം. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ആഭ്യന്തരയുദ്ധം രൂക്ഷമായ കോംഗോയുടെ കിഴക്കൻ മേഖലയിലാണ് ആക്രമണം. കഴിഞ്ഞ വർഷം യുദ്ധത്തിൽ 2000 പേരാണ് കൊല്ലപ്പെട്ടത്. മധ്യ ആഫ്രിക്കൻ രാജ്യമായ ഇവിടെ 2019ലാണു ജനാധിപത്യഭരണം നിലവിൽ വന്നത്.

English Summary: Italian ambassador Luca Attanasio killed in DR Congo during kidnapping attempt: Senior diplomat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com