ഫെയ്സ്ബുക്കും ഓസ്ട്രേലിയയും വീണ്ടും കൂട്ടായി

Facebook Logo (Photo by Olivier DOULIERY / AFP)
SHARE

മെൽബൺ ∙ ഫെയ്സ്ബുക്കും ഓസ്ട്രേലിയയും വീണ്ടും ചങ്ങാതിമാരായി. സർക്കാരുമായി ധാരണയിലെത്തിയതിനെത്തുടർന്നു വാർത്തകൾ പങ്കിടുന്നതു ഫെയ്സ്ബുക് പുനരാരംഭിച്ചു.

വാർത്തകൾക്കു മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന നിയമം സർക്കാർ തയാറാക്കിയതോടെയാണു ഫെയ്സ്ബുക് കഴിഞ്ഞയാഴ്ച മുതൽ വാർത്തകൾ ഷെയർ ചെയ്യുന്നതു നിർത്തിവച്ചത്. ഇതെത്തുടർന്ന് ഓസ്ട്രേലിയൻ സർക്കാരിന്റെ അറിയിപ്പുകളും കോവിഡ് മുന്നറിയിപ്പുകളും വരെ ഫെയ്സ്ബുക്കിൽനിന്ന് അപ്രത്യക്ഷമായി.

ഓരോ മാധ്യമസ്ഥാപനവുമായി കരാർ ഉണ്ടാക്കാമെന്നാണു ഫെയ്സ്ബുക് സമ്മതിച്ചിട്ടുള്ളത്. സർക്കാർ ചില ഭേദഗതികൾക്കു തയാറായിട്ടുണ്ടെന്നും ഫെയ്സ്ബുക് വ്യക്തമാക്കി. വാർത്തകൾ പങ്കിടുന്നതിനു മാധ്യമസ്ഥാപനങ്ങൾക്കു സമൂഹമാധ്യമങ്ങൾ പണം നൽകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമം ഓസ്ട്രേലിയ പാർലമെന്റ് പാസാക്കാൻ പോകുന്നതേയുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA