ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിൽ കോവിഡ് ബാധിച്ചു മരിച്ചവർ 5 ലക്ഷം കടന്നു. രണ്ടു ലോക യുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലും മരിച്ച അമേരിക്കക്കാരുടെ എണ്ണത്തെക്കാളാണിത്. 

കോവിഡ് മരണം 5 ലക്ഷം കടന്നതിനെ ‘ഹൃദയഭേദകമായ നാഴികക്കല്ല്’ എന്നാണു പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിക്കാൻ വൈറ്റ്ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ 500 ദീപങ്ങൾ തെളിച്ചു.  

ലോകത്ത് ആകെ കോവിഡ് ബാധിതർ 11.23 കോടിയായി. ഏറ്റവും കൂടുതൽ യുഎസിലാണ് – 2.88 കോടി. ഇന്ത്യ (1.10 കോടി), ബ്രസീൽ (1.01 കോടി), റഷ്യ (41.8 ലക്ഷം), യുകെ (41.2 ലക്ഷം) എന്നിവയാണു തൊട്ടുപിന്നിൽ.

കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ

യുഎസ്-       5,00,071

ബ്രസീൽ-        2,47,276

മെക്സിക്കോ-  1,80,536

ഇന്ത്യ-        1,56,500

യുകെ-       1,20,757

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com