കപ്പൽ നീക്കി; സൂയസ് കനാൽ തടസ്സം നീങ്ങി

canal ship
1. സൂയസ് കനാലിൽ കുടുങ്ങിയ എംവി എവർ ഗിവൺ കപ്പലിന്റെ മാർച്ച് 27 ലെ ഉപഗ്രഹ ദൃശ്യം. മാർച്ച് 28 ലെ ദൃശ്യം. 2. കപ്പലിനെ നേരെയാക്കാൻ ടഗ് ബോട്ടുകൾ ശ്രമിക്കുന്നതു കാണാം. 3. ഇന്നലെ രാവിലെ: കപ്പൽ നേരെയാക്കുന്നതിൽ വിജയം കണ്ടു തുടങ്ങുന്നു.
SHARE

കയ്റോ ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ ഒരാഴ്ച നീണ്ട പരിശ്രമത്തിനു ശേഷം വലിച്ചുനീക്കി. കനാലിലെ തടസ്സം നീങ്ങിയതോടെ ഗതാഗതം പുനസ്ഥാപിച്ചു. സാധാരണ നിലയിലാകാൻ ഒരാഴ്ച എടുക്കുമെന്നാണു സൂചന.

പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു ശേഷമാണു കപ്പൽ നീക്കാനുള്ള ശ്രമം വിജയിച്ചത്. പുലർച്ചെ കപ്പലിന്റെ പിൻഭാഗം വലിച്ചുനീക്കി നേർദിശയിലാക്കിയിരുന്നു. എങ്കിലും മുൻഭാഗം (അണിയം) കനാലിന്റെ അടിത്തട്ടിൽ ഉറച്ചതിനാൽ കപ്പൽ പൂർണമായി നീക്കാനായില്ല. ഉച്ചയ്ക്കുശേഷമുള്ള വേലിയേറ്റ സമയത്താണു പത്തിലേറെ ടഗ്ഗുകൾ കപ്പൽ നീക്കിയത്.

ship graphics
ഇന്നലെ വൈകിട്ട് 7 ന് കപ്പൽ ഇങ്ങനെ. (ഗ്രാഫിക്സ്, അവലംബം: വെസൽ ഫൈൻഡർ)

കനാലിന്റെ വീതികൂടിയ ‘ഗ്രേറ്റ് ബിറ്റർ തടാക’ ഭാഗത്തേക്കാണു കപ്പൽ നീക്കിയത്. ഇവിടെ വിശദ പരിശോധന നടത്തിയ ശേഷമേ തുടർയാത്ര അനുവദിക്കൂ. 

കഴിഞ്ഞ ചൊവ്വാഴ്ചയാണു 400 മീറ്റർ നീളമുള്ള കപ്പൽ ശക്തമായ കാറ്റിൽപെട്ട് കനാലിനു കുറുകെ കുടുങ്ങിയത്. ഗതാഗതം പൂർവസ്ഥിതിയിലാകുന്നതോടെ ദിവസേന 100 കപ്പലുകൾ കടത്തിവിടാനാകും. 369 ചരക്കു കപ്പലുകളാണ് കനാൽ കടക്കാൻ കാത്തുകിടക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA