കൊറോണ വൈറസ് ലാബിൽ നിന്ന് ചോർന്നതല്ല; വീണ്ടും വവ്വാൽ തിയറി

BRITAIN-HEALTH-VIRUS
SHARE

ന്യൂഡൽഹി ∙ മാനവരാശിയെ പിടിച്ചുലച്ച കോവിഡ് വ്യാപനത്തിനു കാരണം, ചൈനയിലെ ലാബിൽ നിന്നു വൈറസ് ചോർന്നതാണെന്ന നിഗമനം ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം തള്ളി. ചൈനയുമായി ചേർന്നു നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. വവ്വാലിൽ നിന്നു മറ്റേതെങ്കിലും ജീവി വഴിയാകാം കൊറോണ വൈറസ് മനുഷ്യരിലെത്തിയതെന്ന സാധ്യതയ്ക്കു കൂടുതൽ ഊന്നൽ നൽകുന്ന റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടേക്കും.

4 നിഗമനങ്ങളിൽ ഏറ്റവുമധികം സാധ്യതയെന്ന നിലയിലാണ് വവ്വാലുകളിൽ നിന്നു മറ്റേതെങ്കിലും ജീവി വഴി മനുഷ്യരിലേക്ക് എന്നതിനെ റിപ്പോർട്ടിൽ അവതരിപ്പിക്കുന്നത്. സസ്തനി വിഭാഗത്തിൽപെടുന്ന ഈനാംപേച്ചിയിൽ വൈറസ് സാന്നിധ്യമുണ്ടാകാറുണ്ട്. നീർനായ, പൂച്ച എന്നിവ വാഹകരാകാം.‌ നേരിട്ടു മനുഷ്യരിലേക്ക് എത്താനുള്ള സാധ്യതയും നിലനിൽക്കുന്നു. എന്നാൽ, ശീതീകരിച്ച ഭക്ഷ്യ വസ്തുക്കളിൽ നിന്നാകാമെന്ന സാധ്യത വിരളമെന്നാണ് നിഗമനം. 2019 അവസാനം വുഹാനിലെ കടൽവിഭവച്ചന്തയിലാണ് കൊറോണ വൈറസ് ആദ്യം കണ്ടെത്തിയതെന്ന റിപ്പോർട്ടിനെ തള്ളുന്നതാണ് ഇത്. 

വുഹാനിൽ കടവൽവിഭവച്ചന്തയിൽ സ്ഥിരീകരിക്കുന്നതിന് ആഴ്ചകൾ മുൻപു തന്നെ വുഹാനിലോ മറ്റിടങ്ങളിലോ ചെറിയ തോതിൽ കേസുകളുണ്ടായിരുന്നു. സ്ഥിരീകരിക്കപ്പെടാതെ പോയ ഈ കേസുകളും വുഹാൻ ചന്തയിലെ കോവിഡ് വ്യാപനവുമായി ബന്ധമുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. 

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സംഘത്തിന്റെ ചൈന സന്ദർശനവും പഠനവും. ചൈനയിലേക്ക് ഇറക്കുമതി ചെയ്തെത്തിയ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ വൈറസ് കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ നേരത്തെ ചൈന അവതരിപ്പിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA