അലാസ്കയിൽ കോപ്റ്റർ അപകടം: മരിച്ചവരിൽ ചെക്ക് കോടീശ്വരനും

Petr-Kellner
SHARE

ആങ്കറിജ് ∙ യുഎസിലെ അലാസ്കയിലുള്ള മഞ്ഞണിഞ്ഞ മലഞ്ചെരുവുകളിൽ ഹെലി–സ്കീയിങ്ങിനിടെ ശനിയാഴ്ച വൈകിട്ട് ഹെലികോപ്റ്റർ തകർന്നു മരിച്ച 5 പേരിലൊരാൾ ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ കോടീശ്വരൻ പെറ്റർ കെൽനർ (56). കഴിഞ്ഞ വർഷത്തെ ഫോബ്സ് പട്ടികയിൽ ലോകത്തെ ഏറ്റവും വലിയ 70 കോടീശ്വരന്മാരിൽ 1700 കോടി ഡോളർ ആസ്തിയുള്ള കെൽനറും ഉൾപ്പെട്ടിരുന്നു. 25 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന നിക്ഷേപസ്ഥാപനത്തിന്റെ 98.93% ഓഹരികൾ ഇദ്ദേഹത്തിനുണ്ട്.  

ഹൈക്കിങ് ആവശ്യമില്ലാതെ ഹെലികോപ്റ്ററിൽ മലമുകളിലെത്തി കുത്തനെയുള്ള മഞ്ഞുനിലങ്ങളിലൂടെ സ്കീയിങ് നടത്തുന്നതാണു ഹെലി–സ്കീയിങ്. കെൽനർ ഉൾപ്പെടെ 3 വിനോദസഞ്ചാരികളും 2 ഗൈഡുകളുമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റ് ഉൾപ്പെടെ 5 പേർ മരിച്ചു. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ല.

English Summary: Czech Republic's richest man killled in helicopter crash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA