യുഎസിൽ ഓഫിസ് മന്ദിരത്തിൽ വെടിവയ്പ്; 4 മരണം

California Shooting
യുഎസിലെ ദക്ഷിണ കലിഫോർണിയയിലെ ലിങ്കൺ അവന്യുവിൽ വെടിവയ്പുണ്ടായ കെട്ടിടത്തിൽ പുറത്തു കാത്തു നിൽക്കുന്നവർ. AP Photo/Jae C. Hong
SHARE

ഓറഞ്ച് (യുഎസ്) ∙ ദക്ഷിണ കലിഫോർണിയയിലെ ലിങ്കൺ അവന്യുവിൽ ഓഫിസ് കെട്ടിടത്തിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടത് ഒരു കുട്ടിയടക്കം 4 പേർ. അക്രമിയെ പൊലീസ് വെടിവച്ചുവീഴ്ത്തി. ഇയാളെയും ഒരു സ്ത്രീയെയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാക്കി. ആക്രമണത്തിനു കാരണമെന്താണെന്ന് അറിവായിട്ടില്ല.

ഇൻഷുറൻസ്, സാമ്പത്തിക കൺസൽറ്റൻസി, നിയമസേവനം എന്നിവയുമായി ബന്ധപ്പെട്ട ഓഫിസുകളും ഫോൺ റിപ്പയർ സ്റ്റോറുമാണ് ഇവിടെയുള്ളത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് എത്തിയ പൊലീസിനു നേരെ അക്രമി വെടിയുതിർത്തു. പൊലീസിന്റെ വെടിയേറ്റുവീണ ഇയാളുടെ പക്കൽനിന്ന് തോക്ക് കണ്ടെടുത്തു. കഴിഞ്ഞ മാസം 22ന് കൊളറാഡോയിലെ സൂപ്പർമാർക്കറ്റിൽ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. 16ന് അറ്റ്‌ലാന്റയിൽ വെടിവയ്പിൽ 6 സ്ത്രീകളടക്കം 8 പേരാണ് മരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA