ബംഗ്ലദേശിൽ നാളെ മുതൽ ഒരാഴ്ച ലോക്ഡൗൺ
Mail This Article
×
ധാക്ക ∙ കോവിഡ് ബാധിതരുടെ എണ്ണവും മരണവും വർധിച്ച സാഹചര്യത്തിൽ ബംഗ്ലദേശിൽ നാളെ മുതൽ ഒരാഴ്ചത്തെ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചു. ഓഫിസുകളും കോടതികളും അടച്ചിട്ടും. അവശ്യസേവനങ്ങൾ തുടരും. ഫാക്ടറികളെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 6,830 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 50 മരണം. ബംഗ്ലദേശിലാകെ ഇതുവരെ 9,155 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.