ജറുസലം ∙ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്(85) ആരോഗ്യ പരിശോധനയ്ക്കായി ജർമനിയിൽ. വെസ്റ്റ്ബാങ്കിൽ നിന്നു ജോർദാനിലെ അമ്മാൻ വരെ ഹെലികോപ്റ്ററിലെത്തി അവിടെ നിന്നാണു ജർമനിക്കു പോയത്.
നേരത്തേ ഹൃദ്രോഗത്തിനു ചികിത്സ തേടിയിട്ടുള്ള അബ്ബാസ്, പതിവു ചെക്കപ്പിന്റെ ഭാഗമായാണു ജർമനിയിലേക്കു പോയതെന്നു പലസ്തീൻ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രസിഡന്റ് കഴിഞ്ഞ മാസം കോവിഡ് വാക്സീന്റെ ആദ്യഡോസ് സ്വീകരിച്ചിരുന്നു.