കൊളംബോ സ്ഫോടനം: സൂത്രധാരൻ പിടിയിൽ

SHARE

കൊളംബോ ∙ 2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ 3 പള്ളികളിലും മറ്റും സ്ഫോടനം നടത്തി 270 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനു പിന്നിലെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി സുരക്ഷാമന്ത്രി ശരത് വീരശേകര. മതപുരോഹിതനായ നൗഫർ മൗലവിയായിരുന്നു ആക്രമണത്തിനു പിന്നിലെന്നും ഇയാൾ തടവിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇയാളെ സഹായിച്ചത് ഹജുൽ അക്ബർ എന്നയാളാണ്.

32 ആളുകളുടെ പേരിൽ കൊലക്കുറ്റം ചാർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷനൽ തവ്ഹീദ് ജമാത്ത് എന്ന ഭീകരസംഘടനയിൽ പെട്ട 9 ചാവേറുകളാണ് സ്ഫോടനം നടത്തിയത്. സ്ഫോടനങ്ങളിൽ 11 ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.

English Summary: Mastermind of Easter attack identified

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA