കോവിഡ്: മൂന്നാം ആരോഗ്യമന്ത്രിക്കും സ്ഥാനനഷ്ടം

infectious diseases
SHARE

പ്രാഗ് ∙ ചെക്ക് റിപ്പബ്ലിക്കിൽ കോവിഡ് നിയന്ത്രണം പരാജയപ്പെട്ടതിന് ആരോഗ്യമന്ത്രിക്ക് വീണ്ടും പദവി നഷ്ടമായി. പ്രധാനമന്ത്രി ആന്ദ്രെ ബാബിസ്‍ നിലവിലെ ആരോഗ്യമന്ത്രി യാൻ ബ്ലാറ്റ്നിയെ മാറ്റി പീറ്റർ അരെൻബർജറെ നിയമിച്ചു. കോവിഡ് വ്യാപനം ആരംഭിച്ചശേഷം ഇതു നാലാം തവണയാണ് ആരോഗ്യമന്ത്രിയെ മാറ്റുന്നത്. 

യൂറോപ്യൻ യൂണിയനിൽ നിന്ന് ആവശ്യത്തിനു വാക്സീൻ ലഭിക്കാത്തതിനെ തുടർന്ന് റഷ്യയിൽ നിന്നും ചൈനയിൽ നിന്നും എത്തിക്കാനുണ്ടായ കാലതാമസമാണ് ബ്ലാറ്റ്നിക്കു വിനയായത്. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം ആരോഗ്യമന്ത്രിയായത്. 

1.7 കോടി മാത്രം ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് ബാധിച്ച് 27,000 പേർ മരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA