ADVERTISEMENT

ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ജാവയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 8 മരണം; 23 പേർക്കു പരുക്കേറ്റു. മുന്നൂറിലേറെ കെട്ടിടങ്ങൾ തകർന്നു. എന്നാൽ, സൂനാമി മുന്നറിയിപ്പ് ഇല്ല. വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനായിരുന്നു 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.

കിഴക്കൻ ജാവയിലെ മലാങ്ങിൽ നിന്ന് 45 കിലോമീറ്റർ അകലെ കടലിൽ 82 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. മിന്നൽ പ്രളയത്തിലും ചുഴലിക്കാറ്റിലും 174 പേർ മരിച്ച് ഒരാഴ്ച പിന്നിടും മുൻപാണ് ഇപ്പോഴത്തെ ദുരന്തം.

English Summary: Earth quake in Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com