ADVERTISEMENT

ദുബായ്∙ ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അറബ് വനിതയായി നോറ അൽ മത്രൂഷി (28). യുഎഇയുടെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായുള്ള യാത്രയ്ക്ക് 4,000 അപേക്ഷകരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്.

യുഎഇ നാഷനൽ പെട്രോളിയം കൺസ്ട്രക്‌ഷൻ കമ്പനിയിൽ വൈസ് പ്രസിഡന്റാണ് മെക്കാനിക്കൽ എൻജിനിയറിങ് ബിരുദധാരിയായ നോറ. അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സിൽ അംഗവുമാണ്. 4 ബഹിരാകാശ സഞ്ചാരികൾക്കാണു യുഎഇ പരിശീലനം നൽകുന്നത്. 

English Summary: Noura al Matroushi - First Arab woman to space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com