ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറ ഡ്യൂക്കുമായ ഫിലിപ് രാജകുമാരൻ (99) അന്തരിച്ചു. ജൂൺ 10നു നൂറാം പിറന്നാൾ ആഘോഷിക്കാനിരിക്കെ, വെള്ളിയാഴ്ച രാവിലെ വിൻഡ്സർ കാസിലിലാണ് അന്ത്യം.

73 വർഷം പിന്നിട്ട ദാമ്പത്യജീവിതത്തിൽ, എലിസബത്ത് രാജ്ഞിയുടെ നിഴലായി നിന്ന ഫിലിപ് രാജകുമാരൻ, 2017 ൽ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞു. ബക്കിങ്ങാം കൊട്ടാരത്തിലെ ഏറ്റവും സ്വാധീനമുള്ള അംഗങ്ങളിലൊരാളും ഭരണകാര്യങ്ങളിൽ രാജ്ഞിയുടെ വിശ്വസ്തനുമായിരുന്നു.

1921 ജൂൺ 10നു ഗ്രീസിലെ ആൻഡ്രൂ രാജകുമാരന്റെയും ബാറ്റൻബർഗ് രാജകുമാരി ആലിസിന്റെയും മകനായി ഗ്രീക്ക് ദ്വീപായ കോഫുവിൽ ജനിച്ചു. ഭരണഅട്ടിമറിയെത്തുടർന്നു മാതാവിനൊപ്പം രണ്ടാം വയസ്സിൽ നാടുവിടേണ്ടിവന്നു. അമ്മയുടെ ബ്രിട്ടിഷ് രാജകുടുംബ ബന്ധം വഴിയാണു ബ്രിട്ടനിലെത്തിയത്. നേവൽ അക്കാദമിയിൽ കെഡറ്റായിരിക്കെ, ബ്രിട്ടിഷ് രാജാവ് ജോർജ് ആറാമന്റെ മകൾ എലിസബത്ത് രാജകുമാരിയുമായുണ്ടായ സൗഹൃദം പ്രണയത്തിലേക്കു വളർന്നു. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം 21–ാം വയസ്സിൽ റോയൽ നേവിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്നന്റുമാരിലൊരാളായി. 1947 നവംബർ 20നു എലിസബത്ത് രാജകുമാരിയെ വിവാഹം ചെയ്തു. 

ബ്രിട്ടിഷ് രാജകുടുംബാംഗമായതോടെ എഡിൻബറ ഡ്യൂക്ക് എന്ന പദവി ലഭിച്ചു.4 മക്കൾ: ചാൾസ് രാജകുമാരൻ (72), ആൻ രാജകുമാരി (70), ആൻഡ്രൂ രാജകുമാരൻ (61), എഡ്വേഡ് രാജകുമാരൻ (57).

കഴിഞ്ഞ ഫെബ്രുവരി 16 മുതൽ ഹൃദയസംബന്ധമായ അസുഖം മൂലം 28 ദിവസം ആശുപത്രിയിലായിരുന്നു. അതിനു മുൻപ് ജനുവരിയിൽ എലിസബത്ത് രാജ്ഞിക്കൊപ്പം കോവിഡ് വാക്സീൻ സ്വീകരിച്ചു.

English Summary: Prince Philip, Husband Of Queen Elizabeth II, Dies At 99

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com