ADVERTISEMENT

യാങ്കൂൺ ∙ മ്യാൻമറിലെ പട്ടാള ഭരണകൂടം ബാഗോ നഗരത്തിൽ നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 കവിഞ്ഞു. സമരക്കാർക്കു നേരെ പട്ടാളം നിർദയം നിറയൊഴിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി.

വ്യാഴാഴ്ച രാത്രി തുടങ്ങിയ വെടിവയ്പ് പിറ്റേന്നും തുടർന്നു.പ്രക്ഷോഭകർ ഇന്നലെ കിഴക്കൻ മേഖലയിലെ ഒരു പൊലീസ് സ്റ്റേഷനെതിരെ നടത്തിയ ആക്രമണത്തിൽ 16 പോലീസുകാർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, കഴിഞ്ഞ മാസം പട്ടാള ഉദ്യോഗസ്ഥന്റെ സഹായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 19 പേരെ പട്ടാളഭരണകൂടം വധശിക്ഷയ്ക്കു വിധിച്ചു. 

Content Highlight: Myanmar crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com