കൊളംബോ സ്ഫോടന പരമ്പര; മുൻ മന്ത്രിയും അനുജനും അറസ്റ്റിൽ

sri lanka
റിഷാദ് ബദിയുദീൻ
SHARE

കൊളംബോ ∙ ശ്രീലങ്കയെ ഞെട്ടിച്ച 2019ലെ ഈസ്റ്റർ ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി റിഷാദ് ബദിയുദീനും സഹോദരൻ റിയാജും അറസ്റ്റിൽ. ഭീകരവിരുദ്ധ നിയമം അനുസരിച്ച് സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും കണക്കിലെടുത്താണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. 

രാജ്യത്തെ പ്രതിപക്ഷ സഖ്യമായ സമാഗി ജന ബലവേഗയ (എസ്ജെബി) അംഗമാണ് അറസ്റ്റിലായ സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള  മുസ‍്‍ലിം ന്യൂനപക്ഷ പാർട്ടി. ഐഎസ് ബന്ധമുള്ള തൗഹീദ് ജമാ അത്തിലെ ചാവേറുകളാണ് പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടത്തിയ ബോംബാക്രമണത്തിനു പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചാവേറുകളമായി നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്ന റിയാജിനെ കഴിഞ്ഞ മേയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജാമ്യത്തിലിറങ്ങി. 

മുൻ വ്യവസായ–വാണിജ്യ മന്ത്രിയാണ് റിഷാദ്. 258 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഇഴയുകയാണെന്ന് രണ്ടാം വാർഷികത്തിൽ ശ്രീലങ്കയിലെ കർദിനാൾ മാൽക്കം രഞ്ജിത് വിമർശനം ഉന്നയിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA