‘യൂസ്ഡ്’ റോക്കറ്റിൽ യാത്രികരെ വഹിച്ച് സ്പേസ് എക്സ്

HIGHLIGHTS
  • നാസയ്ക്കു വേണ്ടിയുള്ള ബഹിരാകാശനിലയ ദൗത്യം, കാപ്സ്യൂളും നേരത്തേ ഉപയോഗിച്ചത്
spacex-austronuts
സ്പേസ് എക്സിന്റെ നാസയ്ക്കുവേണ്ടിയുള്ള പുതിയ ദൗത്യത്തിൽ ബഹിരാകാശയാത്രയ്ക്കു തയാറായിരിക്കുന്ന തോമസ് പെസ്കെ, മേഗൻ മക് ആർതർ, ഷെയ്ൻ കെംബ്രോ, അകി ഹോഷിഡേ എന്നിവർ.
SHARE

കേപ് കനാവെറൽ (യുഎസ്) ∙ സ്പേസ് എക്സിന്റെ നാസയ്ക്കു വേണ്ടിയുള്ള പുതിയ ദൗത്യം ‘ക്രൂ2’ നാല് യാത്രികരുമായി പുറപ്പെട്ടു. റോക്കറ്റ് ബൂസ്റ്ററും കാപ്സ്യൂൾ പേടകവും പുനരുപയോഗിച്ചുള്ള ദൗത്യമാണ് ഇത്. യുഎസ്, ജപ്പാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണു യാത്രികർ. 23 മണിക്കൂർ നീണ്ട യാത്രയ്ക്കു ശേഷം ഇവർ ഇന്ന് രാജ്യാന്തര നിലയത്തിലെത്തും. 6 മാസം ഇവിടെ ചെലവിടും.

പുനരുപയോഗിച്ച റോക്കറ്റിൽ നാസയ്ക്കായി നടത്തുന്ന ആദ്യ സ്പേസ് എക്സ് ദൗത്യമാണ് ഇത്. ഒരു വർഷത്തിനുള്ളിലെ മൂന്നാമത്തെ ദൗത്യവും. കഴിഞ്ഞ മേയിൽ ബഹിരാകാശത്തെത്തിയ സംഘം ഉപയോഗിച്ച ഡ്രാഗൺ കാപ്സ്യൂൾ പേടകമാണ് ഇത്തവണയും ഉപയോഗിച്ചത്. ഫാൽക്കൺ റോക്കറ്റ് ബൂസ്റ്റർ കഴിഞ്ഞ നവംബറിൽ ‘ക്രൂ 1’ ദൗത്യത്തിന്റെ വിക്ഷേപണത്തിൽ ഉപയോഗിച്ചിരുന്നു.

English Summary: Spacex successfully launches astronauts with a reused dragon spacecraft for the first time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA