ADVERTISEMENT

ബന്യുവാൻഗി (ഇന്തൊനീഷ്യ) ∙ ബാലി തീരത്തിനു സമീപം കടലിനടിയിൽ തകർന്ന ‘കെആർഐ നംഗ്ഗല 402’ മുങ്ങിക്കപ്പലിലെ 53 ജീവനക്കാരും മരിച്ചതായി ഇന്തൊനീഷ്യ സ്ഥിരീകരിച്ചു. 838 മീറ്റർ ആഴത്തിലായി കടൽത്തട്ടിൽ 3 ഭാഗങ്ങളായി പിളർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ റോബട് കണ്ടെത്തിയെന്നും അവയുടെ ചിത്രങ്ങൾ അയച്ചെന്നും നാവികസേനാ മേധാവി അഡ്മിറൽ യൂദോ മർഗാനോ അറിയിച്ചു.

അപകട കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇലക്ട്രിക്കൽ തകരാറാകാമെന്നാണു നിഗമനം. മരിച്ചവരുടെ കുടുംബാംഗങ്ങളെ പ്രസിഡന്റ് ജോക്കോ വിഡോദൊ അനുശോചനമറിയിച്ചു. ബുധനാഴ്ചയാണു മുങ്ങിക്കപ്പൽ ബാലി തീരത്തുനിന്നു കാണാതായത്. അവിടെ നിന്ന് 1500 മീറ്റർ അകലെയാണു കപ്പലിന്റെ അവശിഷ്ടം കണ്ടത്. 

ശനിയാഴ്ച രാവിലെ തന്നെ കപ്പലിലെ ഓക്സിജൻ തീർന്നിരിക്കാമെന്നു നാവികസേന ആശങ്കപ്പെട്ടിരുന്നു. 44 വർഷം പഴക്കമുള്ളതാണ് ജർമൻ നിർമിത കപ്പൽ. 200 മീറ്ററിൽ കൂടുതൽ താഴേക്കു പോകാൻ ആവാത്ത മുങ്ങിക്കപ്പലാണിത്. ഇന്തൊനീഷ്യൻ നാവിക സേനയോടൊപ്പം യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നു.

Content Highlights: Indonesia submarine has sunk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com