ADVERTISEMENT

ന്യൂഡൽഹി ∙ ബാലി തീരത്തിനു സമീപം കടലിനടിയിൽ 53 പേരുമായി കാണാതായ ഇന്തൊനീഷ്യയുടെ ‘കെആർഐ നംഗ്ഗല 402’ മുങ്ങിക്കപ്പൽ തകർന്നതായി ഇന്തൊനീഷ്യ സ്ഥിരീകരിച്ചു. മുങ്ങിക്കപ്പലിന്റെ 6 ഭാഗങ്ങൾ കടലിനടിയിൽ 850 മീറ്റർ ആഴത്തിൽ കണ്ടെത്തി.

മുങ്ങിക്കപ്പൽ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ലെന്നും അതു തകർന്നുവെന്ന നിഗമനത്തിലാണു തിരച്ചിൽ നടത്തുന്നതെന്നും ഇന്തൊനീഷ്യൻ നാവികസേനാ മേധാവി അഡ്മിറൽ യൂദോ മർഗാനോ പറഞ്ഞു. ഇതോടെ, കപ്പലിനുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com