ഫാഷനിൽ ഓസ്കറിന്റെ നഷ്ടമായി എൽബാസ്

elbaz
ആൽബേർ എൽബാസ്
SHARE

പാരിസ്∙ ഓസ്കർ പുരസ്കാരവേദിയിലുൾപ്പെടെ താരങ്ങൾക്കു ഹൃദയം കവരും വസ്ത്രസൗന്ദര്യമൊരുക്കിയ ഡിസൈനർ ആൽബേർ എൽബാസിനു (59)നു വിട. മെറിൽ സ്ട്രീപ്പും നികോൾ കിഡ്‌മാനും പോലെയുള്ള താരങ്ങളുടെയും യൂറോപ്യൻ ഫാഷൻ ലോകത്തിന്റെയും പ്രിയപ്പെട്ട വസ്ത്രരൂപകൽപന വിദഗ്ധനായിരുന്ന എൽബാസ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 2012ൽ ദി അയൺ ലേഡി എന്ന ചിത്രത്തിൽ മാർഗരറ്റ് താച്ചറായി അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഓസ്കർ ഏറ്റുവാങ്ങാനെത്തിയപ്പോൾ മെറിൽ സ്ട്രീപ് അണിഞ്ഞത് എൽബാസ് രൂപകൽപന ചെയ്ത ഗൗൺ ആയിരുന്നു.

1961ൽ മൊറോക്കോയിലായിരുന്നു ജനനമെങ്കിലും എൽബാസ് വളർന്നത് ഇസ്രയേലിൽ. 1980കളിൽ ന്യൂയോർക്കിലെത്തി; തുടർന്ന് ഫ്രാൻസ് തട്ടകമാക്കി. ലൊവയും ഈവ് സാ ലൊറോയും ഉൾപ്പെടെ ലോകപ്രശസ്ത ആഡംബര ഫ്രഞ്ച് ഫാഷൻ ബ്രാൻഡുകളിലെ ഡിസൈനറായാണു പേരെടുത്തത്.

ഓസ്കർ ഇന്ന്

ലൊസാഞ്ചലസ്∙ ഇന്ത്യയിൽ ഇന്നു പുലർച്ചെ 5.30 മുതൽ ഓസ്കർ പുരസ്കാരച്ചടങ്ങ് തത്സമയം. ഹോളിവുഡിന്റെ ഏറ്റവും വലിയ താരനിശയിലെ ജേതാക്കളാരൊക്കെയെന്ന് ഇന്നറിയാം.

10 നാമനിർദേശങ്ങളുമായി മാൻകും 6 നാമനിർദേശങ്ങളുമായി നൊമാഡ്‌ലാൻഡും ഇത്തവണ ശ്രദ്ധ കവർന്നു. കോവിഡ് വ്യാപനം കാരണം 2 മാസം വൈകിയാണ് ചടങ്ങു നടക്കുന്നത്. 

Content Highlights: Israel designer Elbaz passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA