ഇറാഖ് കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 82 മരണം

HIGHLIGHTS
  • അപകടം ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച്
IRAQ-HEALTH-VIRUS-FIRE
ഇറാഖിലെ ബഗ്ദാദിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായ ഇബ്ൻ അൽ ഖാത്തിബ് ആശുപത്രിക്കു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന സുരക്ഷാ സൈനികർ. ചിത്രം: എഎഫ്പി
SHARE

ബഗ്ദാദ് ∙ നഗരത്തിലെ അൽ റുസാഫയിലെ ഇബ്ൻ അൽ ഖാത്തിബ് ആശുപത്രിയിലെ കോവിഡ് വാർഡിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ 82 രോഗികൾ വെന്തുമരിച്ചു. 110 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിലേറെയും ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരാണ്. 200 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ 28 പേർ വെന്റിലേറ്ററിലായിരുന്ന രോഗികളാണ്.

ആശുപത്രിയുടെ രണ്ടാം നിലയിലെ കോവിഡ് കേന്ദ്രത്തിലാണ് ഇന്നലെ പുലർച്ചെ അപകടമുണ്ടായത്. ഇറാഖിലെങ്ങും കോവിഡ് അതിരൂക്ഷമായി പടരുന്നതിനാൽ ആശുപത്രി നിറയെ രോഗികളുണ്ടായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുണ്ട്. ബഗ്ദാദ് ആരോഗ്യവകുപ്പ് ഡയറക്ടറെയും അൽ ഖാത്തിബ് ആശുപത്രി ഡയറക്ടർ, എൻജിനീയറിങ് വിഭാഗം മേധാവി എന്നിവരെയും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി പുറത്താക്കി. ബഗ്ദാദിലെ ആശുപത്രികളുടെ മേധാവികളുടെ യോഗം വിളിച്ച് അദ്ദേഹം സുരക്ഷ വിലയിരുത്തി.

Content Highlights: Fire in Iraq Baghdad hospital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA