‘പുടിൻ നഗ്നനായ കൊള്ളക്കാരൻ ചക്രവർത്തി’: മുട്ടുമടക്കാതെ നവൽനി

Russia Navalny
മോസ്കോയിലെ കോടതിമുറിയിൽ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനി.
SHARE

മോസ്കോ ∙ രോഗവും നിരാഹാരവും മൂലം മെലിഞ്ഞ് അസ്ഥികൂടമായ നിലയിൽ റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ ജയിൽദൃശ്യം. ഭാര്യ യുലിയ നവൽന്യയും അടുത്ത അനുയായികളും സന്നിഹിതരായിരുന്ന മോസ്കോയിലെ കോടതിമുറിയിൽ വിഡിയോ ലിങ്ക് വഴിയാണു നവൽനി ഹാജരായത്. 

രാസവിഷം ഉപയോഗിച്ചുള്ള വധശ്രമത്തിന് ഇരയായി ജർമനിയിൽ ചികിത്സയ്ക്കു പോയ സമയം പഴയ കേസിലെ പരോൾ ലംഘിച്ചെന്ന കുറ്റത്തിന് ഫെബ്രുവരി മുതൽ അനുഭവിക്കുന്ന തടവുശിക്ഷ ശരിവച്ച കോടതി പുതിയ കുറ്റങ്ങളും ചുമത്തി. 

തടവിലും തളരാതെ ഭരണകൂട വിമർശനം തുടരുന്ന നവൽനി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ‘നഗ്നനായ, കൊള്ളക്കാരൻ ചക്രവർത്തി’യെന്നാണ് ഇന്നലെ വിശേഷിപ്പിച്ചത്. വിധി പറഞ്ഞ ജഡ്ജിയെ രാജ്യദ്രോഹിയെന്നു വിളിക്കാനും മടിച്ചില്ല.

Content Highlights: Alexei Navalny case hearing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA