വത്തിക്കാൻ ഭരണ ചട്ടങ്ങളിൽ പുതിയ വ്യവസ്ഥകൾ: ഉന്നതപദവിയിലുള്ളവർ സത്യപ്രസ്താവന നൽകണം

Pope-Francis
ഫ്രാന്‍സിസ് മാര്‍പാപ്പ
SHARE

വത്തിക്കാൻ സിറ്റി ∙ വത്തിക്കാൻ ഭരണ സംവിധാനത്തിൽ അഴിമതി തടയാൻ പൊതു ചട്ടങ്ങളിൽ പുതിയ വ്യവസ്ഥകളുൾപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ അപ്പസ്തോലിക ലേഖനം പുറത്തിറക്കി. ഭരണസംവിധാനത്തിലുള്ള കർദിനാൾമാരും ഉന്നത പദവികളിലുള്ള മറ്റുള്ളവരും പ്രവർത്തനപരമായ സുതാര്യത ഉറപ്പാക്കേണ്ടതുണ്ടന്നു ലേഖനത്തിന്റെ ആമുഖത്തിൽ മാർപാപ്പ വ്യക്തമാക്കി.

വിവിധ ചുമതലകളിൽ നിയമിക്കപ്പെടുന്നവർ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, നികുതി തട്ടിപ്പ്, പ്രായപൂർത്തിയാകാത്തവരെ ദുരുപയോഗിക്കൽ തുടങ്ങിയവ സംബന്ധിച്ച കേസുകളുടെ പശ്ചാത്തലമില്ലാത്തവരെന്ന് വ്യക്തമാക്കണം. ഈ പ്രസ്താവന 2 വർഷത്തിലൊരിക്കൽ നൽകണം.  സ്ഥാവര, ജംഗമ ആസ്തികളും കൈവശം വയ്ക്കുന്ന വസ്തുവകകളും നിയമപരമായി മാത്രം നേടിയതായിരിക്കണം. 

കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുമായി പൊരുത്തപ്പെടാത്ത മേഖലകളിലുള്ള കമ്പനികളിൽ നേരിട്ടോ മറ്റുള്ളവരിലൂടെയോ മുതൽമുടക്കുന്നതിനും അവയുടെ ഓഹരി വാങ്ങുന്നതിനും വിലക്കുണ്ടാവും. ആയുധനിർമാണത്തിലും പരിസ്ഥിതിക്കു ദോഷകരമായ മേഖലകളിലും മറ്റുമുള്ള കമ്പനികളെയാണ് ഉദ്ദേശിക്കുന്നതെന്നാണ് സഭാവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരമാവധി 3600 രൂപയിൽ (40 യൂറോ) കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ വാങ്ങുന്നതിനും വിലക്കുണ്ട്. 

Content Highlights: Pope issues new anti-corruption decree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA