അൽ ഖായിദ നേതാക്കളുടെ താവളം പാക്ക്–അഫ്ഗാൻ അതിർത്തിയിൽ

Terrorist-representational-1248
പ്രതീകാത്മക ചിത്രം
SHARE

ന്യൂയോർക്ക് ∙ അൽ ഖായിദയുടെ പ്രധാന നേതാക്കളുടെയെല്ലാം താവളം അഫ്‌ഗാൻ–പാക്കിസ്ഥാൻ അതിർത്തിയിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) റിപ്പോർട്ട്. അൽ ഖായിദ നേതാവ് അയ്‌മാൻ അൽ സവാഹിരി അവശനിലയിൽ ജീവനോടെയുണ്ടാകാനാണു സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിൽ താലിബാന്റെ തണലിൽ കാണ്ഡഹാർ, ഹെൽമന്ദ്, നിമ്രൂസ് എന്നീ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭീകരസംഘടനയുടെ പ്രവർത്തനം. അസുഖം ബാധിച്ചു സവാഹിരി മരിച്ചുവെന്ന മുൻ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല. രാജ്യാന്തര ആക്രമണം നടത്താൻ സജ്ജമാകും വരെ ക്ഷമയോടെ കാത്തിരിക്കാമെന്നാണ് അൽഖായിദയുടെ ഇപ്പോഴത്തെ തന്ത്രം. 

അൽഖായിദയിലേറെയും അഫ്ഗാൻ, പാക്ക് പൗരന്മാരാണ്. ബംഗ്ലദേശ്, ഇന്ത്യ, മ്യാൻമർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരുമുണ്ട്. നിലവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖായിദ തലവൻ ഉസാമ മഹ്മൂദ് ആണെങ്കിലും യുഎൻ ഭീകരപട്ടികയിൽ ഇയാൾ ഇല്ല. യുഎന്നിന്റെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോനിട്ടറിങ് ടീം തയാറാക്കിയ 12–ാം റിപ്പോർട്ടാണിത്.

English Summary: Al Qaeda Chief Al-Zawahiri Likely Near Afghan-Pakistan Border: UN Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA