പാക്കിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 മരണം

pakistan train collision
പാക്കിസ്ഥാനിൽ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിടത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സുരക്ഷാ സൈനികരും സന്നദ്ധ പ്രവർത്തകരും. AP Photo / Waleed Saddique.
SHARE

കറാച്ചി ∙ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 പേർ മരിച്ചു. 70 പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾക്കു സൈന്യത്തിന്റെ സഹായം തേടി. തിങ്കളാഴ്ച രാവിലെയാണ് അപകടം. കറാച്ചിയിൽ നിന്ന് സർഗോധയിലേക്കുള്ള മില്ലത്ത് എക്സ്പ്രസ് പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിഞ്ഞപ്പോൾ അതിലെ വന്ന റാവൽപിണ്ടി സർ സയീദ് എക്സ്പ്രസ് പാഞ്ഞു കയറിയാണു ദുരന്തം. സ്ത്രീകളും റെയിൽവേ ജോലിക്കാരും ഉൾപ്പെടെയുള്ളവർ മരിച്ചവരിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA