ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ യുവസാമൂഹിക പ്രവർത്തകയും മലയാളിയുമായ അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. രാജ്ഞിയുടെ ജന്മദിനത്തോടനബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരമാണ് 21 വയസ്സുകാരിയായ അമിക നേടിയത്. ഈ വർഷം എംബിഇ പുരസ്കാരം നേടുന്ന 457 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. അമിക ഉൾപ്പെടെ ഇന്ത്യൻ വംശജരായ 30 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശിയായ ജോർജിന്റെയും തിരുവനന്തപുരം സ്വദേശിയായ നിഷയുടെയും മകളായ അമിക 2017 ൽ ബ്രിട്ടനിലെ പാവപ്പെട്ട പെൺകുട്ടികൾക്കു സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുന്നതിനുള്ള ‘ഫ്രീ പിരിയഡ്സ്’ ക്യാംപെയ്നു തുടക്കമിട്ടാണ് രാജ്യാന്തര പ്രശസ്തയായത്.

Content Highlight: Amika George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com