ADVERTISEMENT

ന്യൂയോർക്ക് ∙ എസി കാറുകളിൽ സംഘമായി യാത്ര ചെയ്യുന്നവർക്ക്, ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവരെക്കാൾ കോവിഡ് പിടിപെടാനുള്ള സാധ്യത 306 മടങ്ങാണെന്നു പഠനം. എസി ഉപയോഗിക്കാതെ വിൻഡോ തുറന്നിടുമ്പോൾ കാറുകളിൽ കോവിഡ‍് വ്യാപന സാധ്യത 71% കുറയും. ജോൺ ഹോപ്‌കിൻസ് സർവകലാശാലയിലെ ബ്ലൂംബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലുള്ള ഗവേഷക വിദ്യാർഥി ദർപൺ ദാസ്, പ്രഫസർ ഡോ. ഗുരുമൂർത്തി രാമചന്ദ്രൻ എന്നീ ശാസ്ത്രജ്ഞരാണു പഠനം നടത്തിയത്.

ഗവേഷണഫലം ശാസ്ത്ര ജേണലായ എൻവയൺമെന്റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യൻ സാഹചര്യം കണക്കിലെടുത്തായിരുന്നു പഠനം.

പഠനം ഇങ്ങനെ 

ബസ് ഒഴികെ മറ്റു വാഹനത്തിൽ 5 യാത്രക്കാരും ഇതിലൊരാൾ കോവിഡ് പോസിറ്റീവും എന്നു സങ്കൽപിച്ചായിരുന്നു പഠനം. കോവിഡ് ബാധിതനിൽ നിന്ന് വൈറസ് മറ്റു യാത്രക്കാരിലേക്കു പടരാനുള്ള സാധ്യതയാണ്, വെൽസ്–റൈലി മോഡലിൽ അധിഷ്ഠിതമായ കംപ്യൂട്ടേഷനൽ പഠനത്തിലൂടെ ഗവേഷകർ ആരാ‍ഞ്ഞത്. ഇക്കൂട്ടത്തിൽ ഓട്ടോയാണ് ഏറ്റവും സുരക്ഷിതം എന്ന നിഗമനത്തിലെത്തി. 

ഓട്ടോയേക്കാൾ 86 മടങ്ങ് അധികമാണ് നോൺ എസി കാറിൽ കോവിഡ് സാധ്യത, ബസിലേത് ഓട്ടോയുടെ 72 മടങ്ങും. കാറുകളി‍ൽ വേഗം കൂടുന്നതനുസരിച്ചു വായുസഞ്ചാരം കൂടുമെന്നതിനാൽ വ്യാപന സാധ്യതാ തോത് 75 % വരെ കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്. 

വ്യാപന സാധ്യതാ തോത് ഇങ്ങനെ: 

എസിയുള്ള കാർ: 0.061 

നോൺ എസി കാർ: 0.0171 

40 സീറ്റുള്ള ബസ്: 0.0143 

dr-gurumoorthi
ഡോ.ഗുരുമൂർത്തി രാമചന്ദ്രൻ

ഓട്ടോറിക്ഷ: 0.000199 

‘നിലവിൽ തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര മോഡൽ ഉപയോഗിച്ചാണ് പഠനം നടത്തിയത്. അതിനാൽ പഠനത്തിന്റെ കൃത്യത കണിശമാണ്. റെയിൽ ഗതാഗതം സംബന്ധിച്ചു നടത്തിയ പഠനത്തിന്റെ പ്രബന്ധം പൂർത്തിയാകുകയാണ്. ഇതുപയോഗിച്ച് ഇന്ത്യൻ മെട്രോ റെയിൽ, ട്രെയി‍ൻ എസി കംപാർട്മെന്റുകളിലെ കോവിഡ് വ്യാപന സാധ്യതാ തോത് മനസ്സിലാക്കാം.’ 

ഡോ.ഗുരുമൂർത്തി രാമചന്ദ്രൻ

English Summary: Covid: Auto Rickshaw is safe for travel study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com