ADVERTISEMENT

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസിനെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ഒൻപതാമത്തെ സെക്രട്ടറി ജനറലായി 2017 മുതൽ തുടരുന്ന ഗുട്ടെറസിന്റെ കാലാവധി ഈ വർഷം ഡിസംബർ 31 നു അവസാനിക്കാനിരിക്കെയാണ് അടുത്ത 5 വർഷത്തേക്കു വീണ്ടും തിരഞ്ഞെടുത്തത്.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ മാസം യു എൻ ആസ്ഥാനത്ത് ഗുട്ടെറസിനെ സന്ദർശിച്ച ശേഷം സ്ഥാനാർഥിത്വത്തിനു ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 193 അംഗങ്ങളുള്ള ജനറൽ അസംബ്ലിയാണു സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പോർച്ചുഗൽ മുൻ പ്രധാനമന്ത്രിയായ ഗുട്ടെറസ് 2005–15 കാലയളവിൽ യുഎൻ ഹൈക്കമ്മിഷണർ ഫോർ റഫ്യൂജീസ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

English Summary: Antonio Guterres as UN general secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com