ADVERTISEMENT

ലൊസാഞ്ചലസ്∙ രണ്ടു സ്ത്രീകളുടെ കൊലപാതകത്തിനു കാരണക്കാരനായ ‘ഹോളിവുഡ് റിപ്പർ’ എന്നറിയപ്പെടുന്ന മൈക്കൽ ഗാർജ്യുലോയ്ക്കു വധശിക്ഷ വിധിച്ചു. കലിഫോർണിയയിലെ ലൊസാഞ്ചലസ് കൗണ്ടി കോടതിയാണു വിധി പ്രസ്താവിച്ചത്.

ഹോളിവുഡ് നടൻ ആഷ്ടൻ കച്ചറുടെ കാമുകിയും ഫാഷൻ ഡിസൈൻ വിദ്യാർഥിയുമായ ആഷ്‌ലി എല്ലെറിനായിരുന്നു (22) കൊല്ലപ്പെട്ടവരിലൊരാൾ. ഇരുപത് വർഷം മുൻപ് ഹോളിവുഡിലുള്ള ആഷ്‌ലിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. ശരീരത്തിൽ 47 തവണ കുത്തി മുറിവേ‍ൽപിച്ചായിരുന്നു കൊലപാതകം.

2005 ൽ കലിഫോർണിയയിലെ എൽ മോണ്ടെയിൽ, മരിയ ബ്രൂണോ (32) എന്ന യുവതിയെയും മൈക്കൽ കുത്തിക്കൊന്നു. മൂന്നു വർഷങ്ങൾക്കു ശേഷം മിഷേൽ മർഫി എന്ന യുവതിയെ കൊല്ലാൻ മൈക്കൽ ശ്രമിച്ചു. എന്നാൽ യുവതി ചെറുത്തു നിൽക്കുകയും ശ്രമം അതിജീവിക്കുകയും ചെയ്തു. തുടർന്നാണു മൈക്കലിനു പിടി വീണത്. 1993 ൽ ഇലിനോയിയിൽ ഒരു പതിനെട്ടുകാരി കൊല്ലപ്പെട്ട കേസിലും മൈക്കൽ പ്രതിയാണ്.

English Summary: Hollywood Ripper sentenced to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com